ചാഴൂർ : കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം ആശ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്സ് & മഹിളാ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാഴൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ആശ വർക്കർമാരെ ഭീഷണിപ്പെടുത്തുന്ന സർക്കാർ ഉത്തരവ് കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി. ജനറൽ സെക്രട്ടറി കെ.വി ദാസൻ ഉത്ഘാടനം ചെയ്തു. കെ. എസ്. സന്ദീപ്, അശോക് കോമത്തു കാട്ടിൽ, കെ.കെ.രാജേഷ്, ജോഷി ആലപ്പാട്ട് പൈലി ആൻറണി, ഷീമ ആന്റണി, ഷീബ ഫ്രാൻസീസ് തുടങ്ങിയവർ സംസാരിച്ചു.
