സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ചൊവ്വാഴ്‌ചയാണ് സ്വർണവില സർവകാല റെക്കോർഡ് ഉയരം രേഖപ്പെടുത്തിയത്. പവന് 64,600 രൂപയായാണ് ഉയർന്നത്. തുടർന്നുള്ള മൂന്ന് ദിവസത്തിനിടെ ആയിരം രൂപ കുറഞ്ഞ് 63,600 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ് സ്വർണവില. ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 7950 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
