NCT
KeralaNewsThrissur News

മദ്യലഹരിയിൽ സെക്യൂരിറ്റിക്കാരനെ ആക്രമിച്ച എടവിലങ്ങ് സ്വദേശി പിടിയിൽ.

കൊടുങ്ങല്ലൂർ : മദ്യലഹരിയിൽ കൊടുങ്ങല്ലൂരിലെ തുണിക്കടയിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിൽ കൊടുങ്ങല്ലൂർ സ്റ്റേഷൻ റൗഡിയായ എടവിലങ്ങ് കണിച്ചുകുന്നത്ത് വീട്ടിൽ ജോബ് (45) പോലീസിന്റെ പിടിയിൽ.

എറിയാട് സ്വദേശി ഗിരീശനയാണ് പ്രതി കമ്പി വടി ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. ഗിരീശന്റെ മാതാപിതാക്കളെ തെറിവിളിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വാക്കു തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിക്ക് സമീപമുള്ള ഒരു ചായക്കടയിൽ വച്ച് ജോബ് ഗിരീശനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ജോബിനെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2008ൽ ഒരു കൊലപാതക കേസും 2009, 2019, 2024 വർഷങ്ങളിൽ ഓരോ അടിപിടി കേസുകളും അടക്കം 11 ക്രിമിനൽ കേസുകൾ ഉണ്ട്.

Related posts

പാലിയേക്കര മേൽപ്പാലത്തിനടിയിൽ എഴുപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതിയായ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ.

murali

വാടാനപ്പള്ളിയിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തി : പ്രതിയെ പോലീസ് പിടികൂടി.

murali

ഓപ്പറേഷൻ തണ്ടർ : MDMA യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.

murali
error: Content is protected !!