NCT
KeralaNewsThrissur News

മനക്കൊടിയിൽ വച്ച് യുവാവിനെ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം: പ്രതികളായ സഹോദരങ്ങളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

അന്തിക്കാട് : മനക്കൊടിയിൽ വച്ച് യുവാവിനെ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ സഹോദരങ്ങളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മനക്കൊടിയിൽ താമസിക്കുന്ന പാന്തോട് സ്വദേശികളായ പള്ളിയിൽ വീട്ടിൽ പ്രത്യുഷ് (26), കിരൺ (20) എന്നിവരാണ് അറസ്റ്റിലായത്.

ഫെബ്രുവരി 28 ന് രാവിലെ സ്കൂട്ടറിൽ വരികയായിരുന്ന മനക്കൊടി സ്വദേശി പള്ളിപ്പുറത്ത്കാരൻ വീട്ടിൽ അക്ഷയ് (25) നെയാണ് മനക്കൊടി കുന്ന് സെന്ററിൽ വെച്ച് തുറിച്ചു നോക്കിയെന്ന കാരണത്താൽ മുഖത്തും നെഞ്ചിലും ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. തുടർന്ന് ഞായറാഴ്ച ഇവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പ്രത്യുഷിൻ്റെ പേരിൽ ചേർപ്പ് പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസും, അന്തിക്കാട് പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസും, ഒരു കവർച്ച കേസും,ൽ മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള കേസുമുണ്ട്. കിരണിൻ്റെ പേരിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളുമുണ്ട്. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിൻ, ജോസി, പോലീസ് ഉദ്യോഗസ്ഥരായ ശിവകുമാർ, ഫൈസൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച കേസിൽ 3 പേർ പിടിയിൽ.

murali

ബ്ലോക്ക് തല കേരളോത്സവം സമാപിച്ചു : 307 പോയിന്റ് ഓടെ ഓവർ ഓൾ ട്രോഫി തളിക്കുളം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.

murali

പെരിഞ്ഞനത്ത് കണ്ടത് പുലിയെയല്ല കാട്ടുപൂച്ചയെ; ഫോറസ്റ്റ് അധികൃതർ..

murali
error: Content is protected !!