NCT
KeralaNewsThrissur News

കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച കേസിൽ 3 പേർ പിടിയിൽ.

കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിലെ മൂന്നു പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇല്ലിക്കാട് ഒറ്റാലി വീട്ടിൽ കിരൺ (37) ഇല്ലിക്കാട് പുളിന്തറ വീട്ടിൽ വിപിൻ(39) കാട്ടൂർ വേത്തോടി വീട്ടിൽ ഗോകുൽ(18) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ മാർച്ച് 11-ാം തിയ്യതി കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ കിരൺ, വിപിൻ, ഗോകുൽ എന്നിവരും കമ്മിറ്റിക്കാരുമായി തർക്കമുണ്ടാവുകയും തുടർന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ച നരിക്കുഴി ദേശത്ത് എടക്കാട്ടുപറമ്പിൽ വീട്ടിൽ സജിത്ത്, (43) എന്നയാളെ പള്ളിവേട്ട നഗറിനു സമീപം വച്ച് കിരൺ, വിപിൻ, ഗോകുൽ എന്നിവർ ചേർന്ന് ആക്രമിക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ മാഹിയിൽ നിന്നുമാണ് പോലീസ് പിടിച്ചത്.

കാട്ടൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ, എസ് ഐ സനദ്. സി സബ്ബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്, നൗഷാദ് , സിവിൽ പോലീസ് ഓഫിസർമാരായ ശ്രീജിത്ത്, ഷൗക്കർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

Related posts

അദ്ധ്യാപകനെ സ്കൂളിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വിദ്യാർത്ഥിയുടെ പിതാവ് അറസ്റ്റിൽ

murali

പതിനാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ.

murali

മാധവം ബാലഗോകുലം കുട്ടൻകുളങ്ങരയുടെ നേതൃത്വത്തിൽ “ശ്രീകൃഷ്ണ ചരിതം” ക്വിസ് മത്സരം സംഘടിപ്പിച്ചു.

murali
error: Content is protected !!