കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്നവരായ
1)വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ പി ഹരികൃഷ്ണൻ 28 വയസ്സ്, 2) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കണ്ണംപറമ്പിൽ സുരമോൻ എന്ന് വിളിക്കുന്ന നിഖിൽ 33 വയസ്സ്, 3) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന ജിതിൻ 32 വയസ്സ്, 4) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാഞ്ഞിരപറമ്പിൽ ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണ 27 വയസ്സ് എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി.
കാരേപറമ്പിൽ ഹരികൃഷ്ണന് വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2014 ൽ വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഒരു കേസും, 2014 ൽ അൻസിൽ കൊലപാതക കേസും 2014 മറ്റൊരു വധശ്രമ കേസും 2015 ൽ ഒരു അടി പിടി കേസും 2019 ൽ ഒരു വധ ശ്രമ കേസും 2020 ൽ ഒരു അടി പിടി കേസും 2022 ൽ വധശ്രമ കേസും 2024 ൽ ഒരു വധശ്രമ കേസും അടക്കം14 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കണ്ണംപറമ്പിൽ സുരമോൻ എന്ന് വിളിക്കുന്ന നിഖിലിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ 2018,2019,2020,2022 എന്നീ വർഷങ്ങളിൽ ഓരോ അടിപിടി കേസും 2021, 2022 ,2024 വർഷങ്ങളിൽ ഒരോ വധശ്രമകേസും അടക്കം 12 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കാരേപറമ്പിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന ജിതിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ 2014, 2015, എന്നീ വർഷങ്ങളിൽ ഒരോ വധശ്രമ കേസും 2024 ൽ രണ്ട് വധശ്രമകേസുകളും 2009, 2016, 2019 എന്നീ വർഷങ്ങളിൽ ഓരോ അടിപിടി കേസുകളും 2014, 2020 എന്നീ വർഷങ്ങളിൽ രണ്ട് അടിപിടി കേസുകളും അടക്കം 17 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കാഞ്ഞിരപറമ്പിൽ ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണന് വലപ്പാട് പോലീസ് സ്റ്റേഷനിൽ 2014, 2018, എന്നീ വർഷങ്ങളിലായി 3 വധശ്രമകേസും 2020, 2024 എന്നീ വർഷങ്ങളിലായി 4 അടിപിടി കേസുകളും അടക്കം 9 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹരികൃഷ്ണൻ, നിഖിൽ, ജിതിൻ, ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണ എന്നിവരെ കാപ്പ ചുമത്തുന്നതിൽ വലപ്പാട് പോലീസ് ഇന്‍സ്പെക്ടര്‍ M.K രമേഷ്, സബ്ബ് ഇന്‍സ്പെക്ടര്‍ ഹരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുബി, ആഷിക് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
