മതിലകം കഴുവിലങ്ങില്‍ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടെ താമസിച്ചിരുന്ന രണ്ടാം ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപും ശംഖുമുഖം ബീച്ചിലെ രാജീവ് നഗര്‍ സ്വദേശി ജോസഫിന്റെ മകള്‍ അനു (34) ആണ് മരിച്ചത്. രണ്ടാം ഭര്‍ത്താവ് മതിലകം കഴുവിലങ്ങ് സ്വദേശി ചേനോത്തുപറമ്പില്‍ പ്രശാന്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം, വീട്ടിലെ ജനല്‍ കമ്പിലിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ചശേഷം മൂന്ന് വര്‍ഷത്തോളമായി പ്രശാന്തിനൊപ്പം മതിലകം കഴുവിലങ്ങിലാണ് ഇവര്‍ താമസിച്ചുവരുന്നത്. അനു മരിച്ചതറിഞ്ഞ് പ്രശാന്തും ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയുടെ ബന്ധുക്കളുടെയും മക്കളുടെയു മൊഴിയെടുത്തതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ടാം ഭര്‍ത്താവിന്റെ ഉപദ്രവവും പീഡനവും മൂലമാണ് അനു തൂങ്ങിമരിച്ചതെന്നാണ് നിഗമനം.
ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
Toll free helpline number:
1056, ☎️ : 0471-2552056.
