ഇരിങ്ങാലക്കുട : ബില്യൺ ബീസ് ഷെയർ ട്രേഡിങ് തട്ടിപ്പ് : ഇരിങ്ങാലക്കുടയിൽ ഒരു കേസു കൂടി രജിസ്റ്റർ ചെയ്തു. ഇന്ന് 06-03-2025 തിയ്യതി കൊളത്തൂർ സ്വദേശിയുടെ പരാതിയാലണ് Billion Bees നെതിരെയായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 7-ാമത്തെ കേസ് രജിസ്റ്റർ ചെയ്തത്
06-01-2021 തിയ്യതി മുതൽ 27-09-2022 തിയ്യതി വരെ 1000000/- (പത്ത് ലക്ഷം) രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിക്ക് അടിസ്ഥാനം, ഇതോടു കൂടി Billion Bees Share Trading നെതിരെയായി 7 FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്…
ഇതിൽ ഒരു കേസ് അന്വേഷിക്കുന്നത് തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ആണ്. ബാക്കി 6 കേസുകൾ അന്വേഷിക്കുന്നത് ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ & SHO ആണ്.
