പുതുക്കാട് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുതുക്കാട് ഗവ. സ്കൂളിന് മുന്നിലാണ് സംഭവം. ചെങ്ങാല്ലൂരിൽ നിന്ന് എത്തിയ ചെമ്മണ്ടപറമ്പിൽ നന്ദേഷിന്റെ കാറിനാണ് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ നന്ദേഷ് ഉടൻ കാറിൽ നിന്ന് പുറത്തിറങ്ങി. തുടർന്ന് പുതുക്കാട് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു.
