NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ യുവാവിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.

കൊടുങ്ങല്ലൂർ ശില്പി ജംഗ്ഷന് അടുത്തുള്ള ഹോട്ടലിന്റെ മുൻവശത്ത് വെച്ച് എറിയാട് കാട്ടാക്കുളം സ്വദേശിയായ ചെമ്പോഴി പറമ്പിൽ വീട്ടിൽ പൃഥിരാജ് (30) എന്നയാളെ കരി ങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് എറിയാട് ചേരമാൻ സ്ദേശിയായ കല്ലുങ്ങൽ വീട്ടിൽ ഷിനാസ് (27), അഴിക്കോട് മുനക്കൽ ബീച്ച് സ്വദേശിയായ മുനക്കൽ വീട്ടിൽ മുച്ചു എന്ന് വിളിക്കുന്ന മുഹ് സിൻ (26) എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂർ പോലീസ് പരിധിയിൽ ശില്പി ജംഗ്ഷന് അടുത്തുള്ള ബാർ ഹോട്ടലിൽ വെച്ച് പൃഥിരാജിന്റെ സുഹൃത്തായ മിഥുൻ എന്നയാളുമായി മദ്യപാനത്തെ തുടർന്നുണ്ടായ വാക്കു തർക്കത്തിന്റെ വൈരാഗ്യത്താൽ സമീപത്തുള്ള ഹോട്ടലിന്റെ മുൻവശത്ത് വെച്ച് ഇന്നലെ 06-03-2025 തിയ്യതി വൈകീട്ട് 03.30 മണിക്ക് ഇവർ 2 പേരും ചേർന്ന്

പൃഥിരാജിനെ കരിങ്കല്ലു കൊണ്ട് തലയുടെ പിന്നിലിടിച്ചും വലത് കൈ റിസ്റ്റിലെ എല്ല് അടിച്ചൊടിച്ചും മറ്റും ഗുരുതര പരിക്കേൽപിക്കുകയും ചെയ്തത സംഭവത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുഹ്സിന് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷനിൽ 2019 ൽ ഒരു വധശ്രമ കേസും 2020 ൽ ഒരു അടിപിടി കേസുമുണ്ട്.

കൊടുങ്ങല്ലൂർ പോലീസ് ഇൻസ്പെക്ടർ അരുൺ. ബി.കെ, സബ് ഇൻസ്പെക്ടറായ കെ.ജി സജിൽ, സിവിൽ പോലിസ് ഓഫിസർമാരായമാരായ വിഷ്ണു, ഷമീർ, ബിനിൽ, അനസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്

Related posts

കുന്നംകുളം ചിറ്റഞ്ഞൂരില്‍ യുവാവിനെ വീട് കയറി മര്‍ദ്ദിച്ചതായി പരാതി.

murali

വെള്ളാങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.

murali

കയ്‌പമംഗലത്ത് കെഎസ്ആർടിസി ബസ് ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച് അപകടം.

murali
error: Content is protected !!