NCT
KeralaNewsThrissur News

കാപ്പ ലംഘിച്ച, പ്രതി പ്രാണൻ ജിനേഷ് അറസ്റ്റിൽ.

കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കൈപ്പമംഗലം, പുളിഞ്ചോട് ദേശം ചൂണ്ടയിൽ വീട്ടിൽ പ്രാണൻ എന്നു വിളിക്കുന്ന ജിനേഷ് (34 വയസ്സ്) അറസ്റ്റിലായി.

ഒരു വർഷത്തെക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ച് തൃപ്രയാർ ബസ്സ് സ്ൻറാൻ്റിനടുത്ത് വച്ച് അടിപിടി കേസിലുൾപ്പെട്ട് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് ജിനേഷിനെ അറസ്റ്റ് ചെയ്തത് ജയിലിൽ പാർപ്പിച്ചിട്ടുള്ളത്..

കാപ്പ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ DySP വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ളവരെ നിരീക്ഷിച്ചു വരവെയാണ് ജിനേഷ് നിയലംഘനം നടത്തിയതായി അറിവായതിനെ തുടർന്ന് വലപ്പാട് SHO രമേഷ് എം കെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. സബ്ബ് ഇന്‍സ്പെക്ടര്‍ ഉണ്ണി, സീനിയര്‍ സിവിൽ പോലീസ് ഓഫിസർമാരായ സുബി സെബാസ്റ്റ്യന്‍, സോഷി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ജിനേഷിന് വലപ്പാട്, കൈപ്പമംഗലം, മതിലകം പോലിസ് സ്റ്റേഷനുകളിലായി വധശ്രമം, കവര്‍ച്ച, കഞ്ചാവ് വില്‍പ്പന തുടങ്ങി 30 ഓളം കേസുകളിൽ പ്രതിയാണ്. 2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 48 ഗുണ്ടകളെ കാപ്പ ചുമത്തി. 29 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചും 19 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

 

Related posts

ഡി വൈ എഫ് ഐ നാട്ടിക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

murali

മൊബൈൽ ഷോപ്പിൽ ഫോൺ നന്നാക്കാൻ എത്തിയ യുവാവിനെ ആക്രമിച്ച് കവർച്ച; സ്റ്റേഷൻ റൗഡികളായ രണ്ട് പേർ അറസ്റ്റിൽ.

murali

യു ഡി എഫിന്റെ നേതൃത്വത്തിൽ നേതാവ് തുരുത്തുമ്മൽ മൊയ്തുട്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

murali
error: Content is protected !!