ഓപ്പറേഷൻ ക്ലീൻ സ്ളേറ്റിൻ്റെ ഭാഗമായി ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിൻ്റോ സി.ജെ യും പാർട്ടിയും ചേർന്ന് നടത്തിയ രാത്രികാല പരിശോധനയിൽ കാരക്കാട് ദേശത്തു നിന്നും പുന്ന ദേശത്ത് നിന്നുമായി രണ്ട് കേസുകളിലായി രാസ രഹരിയായ MDMA യുമായി രണ്ടുപേർ പിടിയിലായി.
ചാവക്കാട് താലൂക്ക് ഗുരുവായൂർ വില്ലേജ് കാരക്കാട് ദേശത്ത് കാരയിൽ വീട്ടിൽ ശശികുമാറിന്റെ മകനായ ഗോവിന്ദ് (20/2025 വയസ്സ്) എന്നയാളെ 1.101 ഗ്രാം MDMA യുമായും,ചാവക്കാട് താലൂക്ക് മണത്തല വില്ലേജ് പുന്ന ദേശത്ത് കറുപ്പം വീട്ടിൽ കാദർ മകൻ സയിദ് അക്ബർ (40/2024വയസ്സ്) എന്നയാളെ 3.253 ഗ്രാം MDMA സഹിതമാണ് പിടികൂടിയത്.
പരമാവധി 10 വർഷംതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾ ചെയ്തിട്ടുള്ളത്. യുവാക്കൾക്കിടയിൽ വിൽപ്പന നടത്തുന്നതിനാണ് MDMA സൂക്ഷിച്ചതെന്ന് പ്രതികൾ എക്സൈസിനോട് പറഞ്ഞത്. ചാവക്കാട് പരിസരത്തുമായി ലഹരി മരുന്ന വില്പന നടത്തുന്ന സംഘങ്ങളെ പറ്റി ഇവരിൽ നിന്നും നല്ല സൂചനകൾ ലഭിച്ചിട്ടുണ്ട് വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ബാഷ്പജൻ CK , സുനിൽ TR, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു.കെഎൻ, ജോസഫ് എ , ശ്യാം. എസ്, അക്ഷയ് കുമാർ എം.എ. വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിത എസ്. സിനി എന്നിവർ കേസ് കണ്ടുപിടിച്ച സംഘത്തിൽ ഉണ്ടായിരുന്നു.
