NCT
KeralaNewsThrissur News

മാതൃകാ ഹരിത ബൂത്തുകൾ ശ്രദ്ധേയമായി.

തൃശ്ശൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ നഗരസഭാ പ്രദേശങ്ങളിൽ സജ്ജീകരിച്ച മാതൃകാ ഹരിത ബൂത്തുകൾ ശ്രദ്ധേയമായി. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഹരിത ബൂത്തുകൾ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയത്.

പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായും ഒഴിവാക്കി, ഓല, മുള, കുരുത്തോല എന്നീ പ്രകൃതിദത്ത വസ്തുക്കളാൽ ഹരിത കർമ്മസേന അംഗങ്ങൾ ബൂത്തുകൾ മനോഹരമായി അലങ്കരിച്ചു. ജൈവമാലിന്യങ്ങൾ ശേഖരിക്കാൻ ഓലകൊണ്ട് നിർമ്മിച്ച വേസ്റ്റ് ബിന്നുകളും പ്രത്യേക ആകർഷണമായി.

ഗുരുവായൂർ മുനിസിപ്പാലിറ്റി ഓഫീസിന് സമീപമുള്ള കവാടത്തിനരികിൽ സജ്ജീകരിച്ച മാതൃകാ ഹരിത ബൂത്ത് നവീനമായ ആശയവുമായി ശ്രദ്ധപിടിച്ചു. പൂർണമായും പുനരുപയോഗ സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ബൂത്ത് ആവശ്യമില്ലാത്തപ്പോൾ അഴിച്ചുമാറ്റി കിയോസ്‌കുകൾ പോലുള്ള മറ്റുവിനിയോഗങ്ങൾക്ക് മാറ്റി ഉപയോഗിക്കാനാകുന്നതാണ്. കന്നി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും തൈകൾ സമ്മാനമായി വിതരണം ചെയ്യുകയും ചെയ്തു.

കുന്നംകുളം പഴയ ബസ് സ്റ്റാൻഡ്, ചാലക്കുടി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ചാവക്കാട് എം.ആർ.ആർ.എം സ്കൂൾ, വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് മുൻവശം എന്നിവിടങ്ങളിലും മാതൃകാ ഹരിത ബൂത്തുകൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related posts

ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ.

murali

മുക്കു പണ്ടം പണയം വെച്ച് പണം തട്ടിയ ആളെ മതിലകം പോലിസ് അറസ്റ്റ് ചെയ്തു.

murali

നാട്ടികയിൽ കൾച്ചറൽ സെന്ററിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ശിലയിട്ടു.

murali
error: Content is protected !!