NCT
KeralaNewsThrissur News

വാടാനപ്പിള്ളിയിൽ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ.

വാടാനപ്പിള്ളി : പുളിക്കകടവ് പാലത്തിന് സമീപത്ത് നിന്നും 16 ഗ്രാം കഞ്ചാവുമായി തൃത്തല്ലൂർ ചെട്ടിക്കാട് സ്വദേശിയായ വലിയക്കൽ വീട്ടിൽ ശ്രാവൺ 19 വയസ് എന്നയെളെയും, പുളിഞ്ചോട് നിന്നും 10 ഗ്രാം കഞ്ചാവുമായി എത്തായി സ്വദേശിയായ ചെമ്പിശ്ശേരിൽ വീട്ടിൽ ദത്തൻ 22 വയസ് എന്നയാളെയും ആണ് വാടാനപ്പിള്ളി പോലീസ് പിടികൂടിയത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ൻ്റെ മാർഗ നിർദേശാനുസരണം തൃശ്ശൂർ റൂറൽ ജില്ലയിൽ നടന്ന് വരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പട്രോളിംഗിനിടെ സംശയാസ്പദമായി പതുങ്ങി നിന്നിരുന്ന ഇവരെ പരിശോധിച്ചതിൽ നിന്നാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച വച്ചിരുന്ന ഗഞ്ചാവ് ശ്രാവൺ, ദത്തൻ എന്നിവരിൽ നിന്ന് കണ്ടെടുത്തത്.

വാടാനപ്പിള്ളി പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു.B.S, സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി.S.M, സിവിൽ പോലീസ് ഓഫീസർമാരായ അലി, ഷിജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസ്.

murali

എൽ.ഡി.എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് റാലിയും, പൊതുസമ്മേളനവും നടത്തി.

murali

കയ്പമംഗലം ചാപ്പള്ളിപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ സിപിഐഎമ്മിന് എതിരില്ല.

murali
error: Content is protected !!