NCT
KeralaNewsThrissur News

ഇരിങ്ങാലക്കുടയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.

ഇരിങ്ങാലക്കുടയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊട്ടിലങ്ങപ്പാടം സ്വദേശിയായ കരപ്പിള്ളി വീട്ടിൽ ശ്രീരാജ് 28 വയസ് എന്നയാളെയാണ് 15 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ മാർഗ നിർദേശാനുസരണം തൃശ്ശൂർ റൂറൽ ജില്ലയിൽ നടന്ന് വരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തി വരവെ

ഇരിങ്ങാലക്കുട കൊട്ടിലപ്പാടത്ത് റോഡരികിൽ നിന്നിരുന്ന ശ്രീരാജ് പോലീസ് വാഹനം കണ്ട് സ്ഥലത്ത് നിന്ന് പെട്ടന്ന് മാറിപ്പോകാൻ ശ്രമിക്കുന്നത് കണ്ട് ഇയാൾ എന്തെങ്കിലും കുറ്റകൃത്യം നടത്തുന്നതിനായി ശരീരത്തിൽ എന്തെങ്കിലും ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി തടഞ്ഞ് നിർത്തി പരിശോധിച്ചതിൽ നിന്ന് ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച വച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ആൽബി തോമസ് വർക്കി, ജിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജിത്ത് എന്നിവർ ചേർന്നാണ് ശ്രീരാജിനെ അറസ്റ്റ് ചെയ്തത്.

Related posts

പുഴയിൽ വീണവരെ രക്ഷിച്ചവർക്ക് ഓടൻചിറ ഡാം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരം..

murali

മനക്കൊടിയിൽ വച്ച് യുവാവിനെ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം: പ്രതികളായ സഹോദരങ്ങളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിൽ ബസിടിച്ച് 12 പേർക്ക് പരിക്കേറ്റു.

murali
error: Content is protected !!