NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കളും മറ്റും നൽകുന്നതിനായി തട്ടിക്കൊണ്ട് പോയ പെരിങ്ങോട്ടുകര സ്വദേശി പോലിസ് കസ്റ്റഡിയിൽ.

അന്തിക്കാട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്യവും ബീഡിയും, മറ്റ് ലഹരി വസ്തുക്കളും നൽകുന്നതിനായി പെരിങ്ങോട്ടുകരയിലുള്ള വീട്ടിൽ നിന്ന് ബലമായി പിടിച്ച് കൊണ്ടു പോകാൻ ശ്രമിക്കുകയും തടയാനായി എത്തിയ അച്ഛനെ ചവിട്ടി വീഴ്ത്തി കുട്ടിയെ ബലമായി പിടിച്ച് തട്ടിക്കൊണ്ട് പോയ കാര്യത്തിന് പേരുങ്ങോട്ടുകാര താന്ന്യം ദേശത്ത് തേക്കിനിയേടത് വീട്ടിൽ വിവേക് 38 വയസ്സ് എന്നയാളെ അന്തിക്കാട് പോലിസ് കസ്റ്റഡിയിലെടുത്തു.

അന്തിക്കാട് , വലപ്പാട് പോലിസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് വിവേക്. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ്, സിവിൽ പോലീസ് ഓഫീസർമാരായ സജു, ഷാജി എന്നിവരാണ് വിവേകിനെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

സിപിഐ നാട്ടിക മണ്ഡലം പ്രതിനിധി സമ്മേളനത്തിന് ഉജ്വല തുടക്കം.

murali

സൈബർ തട്ടിപ്പ്; വെള്ളാങ്ങല്ലൂർ സ്വദേശിയുടെ 47 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ.

murali

ഓപ്പറേഷൻ തൂഫാൻ: തൃശൂരിൽ പിടിച്ചെടുത്ത വൻ ലഹരിശേഖരം കത്തിച്ച് നശിപ്പിച്ചു.

murali
error: Content is protected !!