ഇരിങ്ങാലക്കുട : വ്യാജ ഷെയർ ട്രേഡിംഗ് സൈറ്റ് മുഖേന ഷെയർ ട്രേഡിംഗ് നടത്തിയതിലൂടെ സൈബർ തട്ടിപ്പിനിരയായ വെള്ളാങ്ങല്ലൂർ സ്വദേശിയുടെ 47 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട കേസിൽ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മനാഫിനെ (34) അറസ്റ്റ് ചെയ്തു.
സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് കമ്മീഷൻ വാങ്ങി സുഹൃത്തിന് ഉപയോഗിക്കാൻ കൊടുത്തതിനാണ് ഇരിങ്ങാലക്കുട പോലീസ് ഇൻസ്പെക്ടർ മനോജ് കെ ഗോപിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മനാഫിനെ അറസ്റ്റ് ചെയ്തത്.
സബ്ബ് ഇൻസ്പെക്ടർ കെ എ സേവ്യർ, സീനിയർ സി പി ഒ-മാരായ കെ കെ പ്രകാശൻ, എം എ ഹബീബ്, സിപിഒ കെ ജി ഷിജിൻ നാഥ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
