NCT
KeralaNewsThrissur News

ഇറിഡിയം തട്ടിപ്പിൽ ഇരിങ്ങാലക്കുടയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു.

ഇരിങ്ങാലക്കുട : മാപ്രാണം സ്വദേശിയിൽ നിന്ന് 2018 ആഗസ്റ്റ് മാസം മുതൽ 2019 ജനുവരി മാസം വരെ പല തവണകളായി 31000/- (മുപ്പത്തിയൊന്നായിരം) രൂപ കുറ്റാരോപിതരായ പ്രസീത എന്ന സ്ത്രീയും, മാപ്രാണം സ്വദേശിയായ അനീഷ്, പെരിഞ്ഞനം സ്വദേശിയായ ഹരി എന്നിവർ ചേർന്ന് കൽക്കത്തയിലെ ഒരു മഠത്തിന്റെ മഠാധിപതി ആവാൻ പോവുകയാണെന്നും ബാങ്കുകളിൽ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി

ഒരു ട്രസ്റ്റ് രൂപികരിക്കുന്നതിന് ഉയർന്ന ലാഭ വിഹിതം നൽകാമെന്നും ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറക്ക് പണം തിരികെ നൽകാമെന്നും പറഞ്ഞ് നാളിത് വരെയായി പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തി എന്നതാണ് പരാതിയുടെ ഉള്ളടക്കം.

Related posts

ഷിഗെല്ല സ്ഥിരീകരിച്ചു.

murali

ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന്‍ ഹ്യദയാഘാതം മൂലം മരിച്ചു.

murali

കരുവന്നൂർ ബാങ്ക് തിരഞ്ഞെടുപ്പ് : ഇടത് പക്ഷത്തിന് വിജയം. 13 സീറ്റിൽ രണ്ടു സീറ്റിൽ സി.പി.എം എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടു.

murali
error: Content is protected !!