NCT
KeralaNewsThrissur News

മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം ഇല്ലാത്തതിൽ പ്രതിഷേധ ധർണ്ണയുമായി കോൺഗ്രസ്സ്.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള താന്ന്യം മൃഗാശുപത്രിയിൽ ഒരു മാസക്കാലമായി ഡോക്ടറുടെ സേവനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് താന്ന്യം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മൃഗാശുപത്രിക്കു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

മൃഗാശു പത്രിയിൽ ഡോക്ടറെ നിയമിക്കുക, ഗ്രാമ പഞ്ചായത്തിന്റെയും, മൃഗസംരക്ഷണ വകുപ്പിന്റെയുംകെടുകാര്യസ്ഥത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. ക്ഷീര കർഷകരും, മൃഗങ്ങളെ വളർത്തുന്നവരും ഏറെ ബുദ്ധിമുട്ടിലാണ് മറ്റു സ്ഥലങ്ങളിൽ ചികിത്സ തേടേണ്ട അവസ്ഥയാണ് നിലവിൽ,പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യോഗം ശക്തമായ മായ താക്കീത് നൽകി.

മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എം.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈ.പ്രസിഡന്റ് വി.കെ സുശീലൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് ട്രഷറർ വി.കെ.പ്രദീപ്, നാട്ടിക ബ്ലോക്ക്‌ വൈ. പ്രസിഡന്റുമാരായ ആന്റോ തൊറയൻ, രാമൻ നമ്പൂതിരി കോൺഗ്രസ്സ് നേതാക്കളായ കെ.എൻ. വേണുഗോപാൽ, ലൂയീസ് താണിക്കൽ, ജോസഫ് തേയ്ക്കാനത്ത് നിസ്സാർ കുമ്മം കണ്ടത്ത്, ഇ.എം. ബഷീർ എന്നിവർ പ്രസംഗിച്ചു

Related posts

ഇരിങ്ങാലക്കുടയിൽ ഡെങ്കിപ്പനി നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

murali

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, വരുന്നത് ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

murali

മത്സ്യ വിൽപ്പനയിൽ നിന്നുള്ള ലാഭ വിഹിതം നോമ്പുകാലത്ത് നിർദ്ധന കുടുംബങ്ങൾക്കായി പങ്കുവെച്ച് മത്സ്യവ്യാപാരി.

murali
error: Content is protected !!