“ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായി വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച്ച (19-03-2025) രാത്രി 08.30 മണിയോടെ നടത്തിയ പരിശോധനയിൽ ചേറ്റുവ കടവിലുള്ള റോഡരികിൽ കല്ലുമ്മക്കായ, കക്കയിറച്ചി വില്പന നടത്തുന്നതിന്റെ മറവിൽ വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലുമായി ഏങ്ങണ്ടിയൂർ സ്വദേശിയായ വെങ്കിടി വീട്ടിൽ അഖിൻ 36 വയസ് എന്നയാളെ പിടികൂടി.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി. എസ്. ബിനു, സബ് ഇൻസ്പെക്കർ മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ്കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്ദ്യോഗസ്ഥനായ സുനീഷ് എൻ.ആർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
