NCT
KeralaNewsThrissur News

തളിക്കുളം ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം കുട്ടികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം കുട്ടികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എം അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തുടർച്ചയായ മൂന്നാം വർഷമാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് കുട്ടികൾക്കായി കരാട്ടെ പരിശീലനം നടത്തുന്നത്. ഈ വർഷം 2 ലക്ഷം രൂപയാണ് പദ്ധതി വിഹിതം. കുട്ടികളുടെ സ്വയരക്ഷക്കും ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് കരാട്ടെ പരിശീലനം നടത്തുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു,

ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ ഷിജി സി. കെ, സന്ധ്യ മനോഹരൻ, നിർവഹണ ഉദ്യോഗസ്ഥ ജീജ ടീച്ചർ, BRC കോഡിനേറ്റർ അനീഷ ടീച്ചർ, കരാട്ടെ അധ്യാപകരായ ഷക്കീർ, ഹസീന, അധ്യാപകർ, പിടിഎ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു .

Related posts

മലയാള സിനിമയിൽ പറഞ്ഞ വേതനം ലഭിക്കാത്ത സാഹചര്യം തനിക്ക് ഉണ്ടായിട്ടുണ്ട്: വിൻസി അലോഷ്യസ്.

murali

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയ്ക്ക് കൊടികയറി.

murali

നടുവിൽക്കര തേപറമ്പിൽ അലി അഹമ്മദ്‌ മകൻ മുജീബ് നിര്യാതനായി.

murali
error: Content is protected !!