“ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായി വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധനകൾ നടത്തി വരവെ നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 6 പാക്കറ്റ് കഞ്ചാവ് മിഠായിയുമായി അന്യസംസ്ഥാനത്തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂര്‍ ചാഴിക്കാട് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി ഓംപ്രകാശ് വര്‍മ്മ (47) യാണ് പിടിയിലായത്.
വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍.കെ, സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ അജിത്കുമാര്‍ കെ സി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
