NCT
KeralaNewsThrissur News

കഞ്ചാവ് മിഠായിയുമായി കോടാലി സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍.

വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനകീയം ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കഞ്ചാവ് മിഠായിയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോടാലി സ്വദേശി പോക്കാക്കില്ലത്ത് വീട്ടില്‍ സീതി (38), കോടാലി സ്വദേശി താനത്തുപറമ്പില്‍ അര്‍ഷാദ് (22) എന്നിവരെയാണ് നിരോധിത മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ഒമ്പത് പാക്കറ്റ് കഞ്ചാവ് മിഠായിയുമായി പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി കോടാലി പാറക്കടവില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ കൃഷ്ണന്റ നേതൃത്വത്തില്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ സതീഷ്, ഹോംഗാര്‍ഡ് പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Related posts

തളിക്കുളത്തുള്ള ഫ്ലാറ്റിൽ നിന്നും എം ഡി എം എ യുമായി രണ്ട് പേർ പിടിയിൽ.

murali

സോഷ്യൽ മീഡിയ വഴി പ്രണയം സ്ഥാപിച്ച് ആഭരണവും ഫോണും തട്ടിയെടുത്ത് മുങ്ങിയ യുവതിയെ പിടികൂടി പീച്ചി പോലീസ്.

murali

വലപ്പാട് വീട്ടിൽ സൂക്ഷിച്ച വൻ ഹാൻസ് ശേഖരം പിടികൂടി.

murali
error: Content is protected !!