NCT
KeralaNewsThrissur News

പലിശക്കെടുത്ത പണം തിരികെ കൊടുക്കാത്തതിന് യുവാവിനെ മർദിച്ചയാൾ അറസ്റ്റിൽ.

പുതുക്കാട് : പലിശക്കെടുത്ത പണം തിരികെ കൊടുക്കാൻ വൈകിയതിന് യുവാവിനെ മർദിച്ചയാളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂർ മാവിൻചുവട് സ്വദേശിയായ മടത്തിപ്പറമ്പിൽ ജിതിൻ ലാൽ എന്നയാളെയാണ് പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍‍റും സംഘവും അറസ്റ്റ് ചെയ്തത്.

പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലൂർ മാവിൻചുവട് എന്ന സ്ഥലത്ത് വെച്ച് കല്ലൂർ പ്ലാവിൻകുന്ന് സ്വദേശിയായ കുറുവത്ത് വീട്ടിൽ ജിത്തു 29 വയസ് എന്നയാളെയാണ് കമ്പി വടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം.

കമ്പിവടി കൊണ്ട് കാലിലും ഷോൾഡറിലും അടിച്ച് പരിക്കേൽപ്പിക്കുകയും തലയിൽ അടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചതായാണ് പോലീസ് കേസ്. ചാലക്കുടി DYSP സുമേഷ്.K യുടെ മേൽനോട്ടത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ പുതുക്കാട് SHO സജീഷ് കുമാർ .V , SI കൃഷ്ണൻ, GSCPO മാരായ അജി .V .D, സുജിത്ത് കുമാർ , അനീഷ്, CPO കിഷോർ എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേയ് 1, 2 തീയതികളില്‍ ദര്‍ശന നിയന്ത്രണം

murali

ചൊവ്വന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് 18 വയസ്സുകാരന് ദാരുണാന്ത്യം.

murali

ആറാട്ടുപുഴ പൂരം: അന്തിക്കാട് – ചൂരക്കോട് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു.

murali
error: Content is protected !!