NCT
KeralaNewsThrissur News

കയ്‌പമംഗലത്ത് ദേശീയപാതയിൽ കാനയിലെ കുഴിയിൽ വീണ് കാർ അപകടത്തിൽപ്പെട്ടു.

കയ്‌പമംഗലം : ദേശീയപാതയിൽ കാനയിലെ കുഴിയിൽ വീണ് കാർ അപകടത്തിൽപ്പെട്ടു. യാത്രക്കാർക്ക് പരിക്കില്ല. കയ്‌പമംഗലം കാളമുറി സെൻ്ററിൽ ഇന്ന് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ചളിങ്ങാട് ഭാഗത്ത് നിന്നും വന്ന് ദേശീയപാതയിലൂടെ തെക്ക് ഭാഗത്തേക്ക് തിരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

അടിപ്പാതയുടെ പണിനടക്കുന്നത്തിൻ്റെ ഭാഗമായി വെള്ളം പമ്പ് ചെയ്‌തപ്പോഴുണ്ടായ കുഴിയാണ് അപകടത്തിന് കാരണം. റോഡിന്റെ കിഴക്ക് ഭാഗത്താണ് അപകടകരമായ കുഴി രൂപപ്പെട്ടിട്ടുള്ളത്. സ്‌കൂൾ വാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. എത്രയും വേഗം കഴിയടക്കാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related posts

പെരുമ്പാവൂരിൽ 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍.

murali

പുതുക്കാട് ബാറിലെ സംഘർഷം; രണ്ട് പേർക്ക് പരിക്കേറ്റു. നാല് പ്രതികൾ അറസ്റ്റിൽ.

murali

കൊടുങ്ങല്ലൂർ അഞ്ചപ്പാലത്ത് മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

murali
error: Content is protected !!