അരപതിറ്റാണ്ടുകാലമായി തീരദേശത്ത് അനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് റംസാൻ മാസത്തിൻ്റെ ഭാഗമായി ഒരുക്കിയ മത സൗഹാർദ്ദ സദസ്സാണ് വേറിട്ടതായത്. റംസാൻ കിറ്റ് വിതരണവും സദസ്സിൻ്റെ ഭാഗമായി നടത്തി.
ആവണങ്ങാട്ട് കളരി അഡ്വ: എ.യു രഘുരാമൻപ്പണിക്കർ, വലപ്പാട് പുത്തൻപള്ളി മഹല്ല് ഖത്തീബ് റഫീക്ക് ഖാസിമി, എടമുട്ടം ക്രിസ്തുരാജാ പള്ളി വികാരി ഫാദർ ജിബിൻ നായത്തോടൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.
ട്രസ്റ്റ് പ്രസിഡൻ്റ് രാജൻ പട്ടാട്ട്, ജനറൽ സെക്രട്ടറി എം.എ സലിം, രക്ഷാധികാരി അബ്ദുൾ ഗഫൂർ വി.സി, ട്രഷറർ ടി.വി, ശ്രീജിത്ത്, ശ്രീമതി രത്നം തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് ഭാരവാഹികളായ ഹഫ്സത്ത് പി.സി, അശോകൻ കെ.സി, ബാബു കുന്നുങ്ങൽ, ഷൺമുഖരാജ് മാസ്റ്റർ, മുഹമ്മദാലി എൻ. കെ, നസീർ പി.എം തുടങ്ങിയവർ നേതൃത്വം നൽകി.
