ദേശീയപാതയില്‍ വലപ്പാട് പോലീസ് സ്റ്റേഷനടുത്ത് കാറിടിച്ച് കാല്‍നട യാത്രികന് മരിച്ചു.
വലപ്പാട് കുഞ്ഞുണ്ണി മാസ്റ്റര്‍ റോഡിൽ കറപ്പംവീട്ടില്‍ സുലൈമാനാണ് (55) മരിച്ചത്.
ഇന്ന് വൈകീട്ട് ആറരയോടെ വലപ്പാട് പോലീസ് സ്റ്റേഷന് വടക്ക് ഭാഗത്തായിരുന്നു അപകടം.
ഉടന്‍ തന്നെ വലപ്പാട് മിറാക്കിള്‍ ആംബുലന്‍സ് പ്രവര്‍ത്തര്‍ ഇദ്ദേഹത്തെ ദയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വലപ്പാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു
