കൊടകര കുഴൽപ്പണക്കേസ് ശക്തമായ പോലീസ് റിപ്പോർട്ട് ഉണ്ടായിട്ടും കേന്ദ്രസർക്കാർ ബിജെപി നേതാക്കന്മാരെ സംരക്ഷിക്കാൻ കേസ് അട്ടിമറിക്കുകയാണ് എന്ന് ആരോപിച്ചുകൊണ്ട് സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പൊതുയോഗം സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗവും, സിഐടിയു ജില്ലാ സെക്രട്ടറിയുമായ യു പി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. സ്വാഗതം വി എ മനോജ് കുമാർ. നന്ദി ഡോ. കെ പി ജോർജ്.ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ എൽ ശ്രീലാൽ, ലതാ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
