പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം പദ്ധതിയു ടെ ഭാഗമായി വിഷുവിനോടനുബന്ധിച്ച് എന്റെ വീട്ടിലും കണി വെള്ളരി എന്ന ആപ്തവാക്യവുമായി വിതരണം നടത്തിയ വെള്ളരി വിത്തുകൾ നട്ട് കണിവെള്ളരി ഉണ്ടാക്കിയതിന്റെ വിളവെടുപ്പ് നടത്തി.
മുൻ അംഗൻ വാടി ടീച്ചർ ആയിരുന്ന ഉഷ. എൻ.എസിന്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് വാർഡ് മെമ്പർ ആന്റോ തൊറയൻ കണിവെള്ളരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വിവിധ കൃഷിയിടങ്ങളിൽ കുടുംബിനികൾ വെള്ളരി കൃഷിനടത്തിയ നന്ദിനി വേണുഗോപാൽ, റീന പോളി, സുഷമ ശ്യാമൾദാസ്, ജിനി ജീജോ, സ്മിത ജോഷി എന്നിവടങ്ങളിലും വിളവെടുപ്പ് നടത്തി.
ചൈതന്യ അംഗൻവാടിയിലേക്ക് കണിവെള്ളരിയും നൽകി. അoഗൻവാടി ടീച്ചർമാരായ സതി രംഗൻ ., അഞ്ചു.കെ.ബി. കുടുംബശ്രീ അംഗങ്ങളായ പ്രമീള ദേവരാജൻ, വത്സല അശോകൻ എന്നിവർ പ്രസംഗിച്ചു.വാർഡിലെ എല്ലാ വീടുകളിലേക്കും കണി വെള്ളരി വിത്ത് വിതരണം നടത്തിയിരുന്നു വിഷമില്ലാത്തതും, ജൈവവളം ഉപയോഗിച്ചുള്ള കൃഷിരീതിയാണ് ഇവിടെ നടത്തിയത്
