NCT
KeralaNewsThrissur News

തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ സി പി എം ഭരണസമിതിയുടെ അഴിമതിക്കെതിരെ സമര സായാഹ്നം സംഘടിപ്പിച്ചു.

ദേശീയപാത 66 കമ്മീഷൻ ചെയ്താലും, അതിന് വേണ്ടി സ്ഥലം വിട്ടുകൊടുത്ത തളിക്കുളം ഗ്രാമപഞ്ചായത്തിന് ഓഫീസ്നിർമ്മിക്കാനാവില്ലന്ന് ആർഎം.പി.ഐ സംസ്ഥാന പ്രസിഡണ്ട് ടി.എൽ.സന്തോഷ് പറഞ്ഞു.

തളിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ അഴിമതിക്കും, കെടുകാര്യസ്ഥതക്കും ജനാധിപത്യ വിരുദ്ധതക്കുമെതിരെ ആർ.എം.പി.ഐ തളിക്കുളം ലോക്കൽ കമ്മറ്റി നടത്തിയ സമരസായാഹ്നത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്കൽകമ്മിറ്റിസെക്രട്ടറിപി.പി.പ്രിയരാജ് അദ്ധ്യക്ഷതവഹിച്ചു. വാർഷിക പദ്ധതിയുടെ അമ്പത് ശതമാനം പോലുംചെലവഴിക്കാത്ത പഞ്ചായത്താണിത്. കേരളത്തിലെ ആദ്യ ത്തെസമ്പൂർണഡിജിറ്റൽ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പഞ്ചായത്തിൽ ഇപ്പോൾ ഗ്രാമപഞ്ചായത്തിൻ്റെ ആസ്തികളുടെ രേഖകപോലും എടുക്കാനില്ലാത്ത അവസ്ഥയാണെന്നും സന്തോഷ് ആരോപിച്ചു. ഇ.വി ദിനേഷ് കുമാർ, കെ.എസ് ബിനോജ്, രഞ്ജിത്ത്പരമേശ്വരൻ,എം.വി.മോഹനൻ എന്നിവർ പ്രസംഗിച്ചു.

Related posts

കുപ്രസിദ്ധ ഗുണ്ടകളായ പോത്ത് കണ്ണൻ സുജിത്തും, ബിനോയിയും ജയിലിലേക്ക്.

murali

ഗജവീരന്മാരുടെ ആരോഗ്യ പരിശോധന നടത്തി.

murali

മേൽക്കൂര തകർന്നുവീണു: വൻ അപകടം ഒഴിവായി.

murali
error: Content is protected !!