NCT
KeralaNewsThrissur News

ഓൺലൈൻ ട്രേഡിങ്ങിൻെറ മറവിൽ റിട്ട. അദ്ധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു.

കാട്ടൂർ : ആദിത്യ ബിർള മണി ലിമിറ്റഡ് എന്ന ട്രേഡിങ്ങ് കമ്പനിയുടെ അഡ്രസ്സ് ലോഗോ എന്നിവ ഉപയോഗിച്ച് വ്യാജ ഓൺ ലൈൻ ട്രേഡിങ്ങ് സൈറ്റ് നിർമ്മിച്ച് ചെട്ടിയാൽ സ്വദേശിയായ റിട്ടയേഡ് അദ്ധ്യാപകനായ പരാതിക്കാരനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു.

ഓൺ ലൈൻ ട്രേഡിങ്ങ് നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ₹.44,97,516/- (നാല്പത്തിനാല് ലക്ഷത്തി തൊള്ളൂറ്റിയേഴായിരത്തി അഞ്ഞൂറ്റി പതിനാറ്) രൂപ Investment ചെയ്യിപ്പിച്ച് ലാഭ വിഹിതമോ, നിക്ഷേപിച്ച പണമോ തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു.

ഈ പണത്തിൽ നിന്ന് ₹.7,50,000/- (ഏഴു ലക്ഷത്തി അമ്പതിനായിരം രൂപ) കോഴിക്കോട് ചെറുവണ്ണൂർ, കൊളത്തറ സ്വദേശിയായ മരക്കാൻ കടവ് പറമ്പിൽ വീട്ടിൽ ഫെമീന 29 വയസ് എന്നയാളുടെ കോഴിക്കോട് ബേപ്പൂർ ഉള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി ഈ തുക ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് ബന്ധുവായ ജാസിർ എന്നയാൾക്ക് നൽകുകയും ആയതിന് 5000 രൂപ കൈപറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് ഫെമീനയെ അറസ്റ്റ് ചെയ്തത്.

ഫെമീന കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് സമർപ്പിച്ച അപേക്ഷ നിരസിക്കുകയും 03-03-2025 തിയ്യതി മുതൽ രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്ദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് ഉത്തരവായിരുന്നു. എന്നാൽ ഫെമീന ഹാജരാകാതിരുന്നതിനെ തുടർന്ന് കോഴിക്കോട് നിന്ന് കൂട്ടിക്കൊണ്ട് വന്ന് വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് ഫെമീനയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഫെമീനയെ റിമാന്റ് ചെയ്തു.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ൻ്റെ മാർഗനിർദ്ദേശാനുസരണം കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, ബൈജു.E.R, സബ് ഇൻസ്പെക്ടർ ബാബു ജോജ്, എ എസ് ഐ മിനി, സീനിയർ സിവിൽ പോലീസ് ഓഫീസർ ധനേഷ്, സിവിൽ പോലീസ് ഓഫീസർ കിരൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം : ബാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി.

murali

വലപ്പാട് കോതകുളം സ്വദേശികളായ 4 പേരെ കാപ്പ ചുമത്തി നാടുകടത്തി.

murali

മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; 2 പേർ അറസ്റ്റിൽ.

murali
error: Content is protected !!