കൈപ്പമംഗലം : ഷൈനിക്ക് വിഷുക്കൈനീട്ടമായി ബൈത്തുന്നൂർ ഭവനം കൈമാറി ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് മജ്ലിസ്സുന്നൂർ കോർഡിനേഷൻ കമ്മിറ്റി. മജ്ലിസ്സുന്നൂർ കൂട്ടായ്മയുടെ ഭവനപദ്ധതിയിലെ ഒന്പതാമത് വീടാണ് കണ്ടേങ്ങാട്ടിൽ ഷൈനിക്ക് കൈമാറിയത് .
ജീവിതവഴിയിൽ ഈ ഭവനം ഇനി എന്നെന്നും അവർക്ക് തണലാകും .വിഷുവിന് തൊട്ടുമുമ്പേ ഉള്ള ശുഭ മുഹൂർത്തത്തിൽ വീടിന്റെ താക്കോൽ ഷൈനിക്ക് വിഷുക്കൈനീട്ടമായി കൈമാറിയത്.പുതിയ വീട്ടിൽ നടത്തിയ ലളിതമായ ചടങ്ങിൽ വെച്ച് കൈപ്പമംഗലം എംഎൽഎ ടൈസൺ മാസ്റ്റർ താക്കോൽ ദാനം നിർവ്വഹിച്ചു.
കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭന രവി , ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് പ്രസിഡന്റ് മാണിയത്ത് മുഹമ്മദ് ഹാജി ,മഹല്ല് സെക്രട്ടറി അന്താറത്തറ യൂസഫ്, മഹല്ല് ജോയ്ന്റ് സെക്രട്ടറി പുതിയവീട്ടിൽ അഷ്റഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മജ്ലിസ്സുന്നൂർ ബൈത്തുന്നൂർ ഭവനപദ്ധതി ചെയർമാൻ പുളിന്തറ ഷുക്കൂർ അധ്യക്ഷത വഹിച്ചു.
മജ്ലിസ്സുന്നൂർ അമീർ ഹാഫിള് ഡോ.അഹമ്മദ് നൗഫൽ റഹ്മാനി ആമുഖപ്രഭാഷണം നടത്തി.കൺവീനർ വലിയകത്ത് സിറാജ് നന്ദി അർപ്പിച്ചു. വാർഡ് മെമ്പർ ജിനൂബ് അബ്ദുറഹ്മാൻ,കോർഡിനേറ്റർ പള്ളിപ്പറമ്പിൽ മൂസാൻ, ചുങ്കശ്ശേരി ഹനീഫ മാസ്റ്റർ,ചൂലൂക്കാരൻ ജബ്ബാർ,പി.എച്ച്.നാസർ, വലിയകത്ത് നൂറുദ്ദീൻ, ഇബ്രാഹിം, മജീദ്,സൈതു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
