മതിലകം പുളിഞ്ചോട് അയ്യങ്കാളി റോഡിൽ എം ഡി എം എ വിൽപ്പനക്കാരൻ പിടിയിൽ. പടിയൂർ മുഞ്ഞനാട് സ്വദേശി മലയാമ്പള്ളം വീട്ടിൽ മുഹമ്മദ് ബഷീർ (29) നെയാണ് മതിലകം പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 2.58 ഗ്രാം എം ഡി എം എ പിടിച്ചെടുത്തിട്ടുണ്ട്.
പെരിഞ്ഞനം ഭാഗത്ത് നിന്നും മതിലകം ഭാഗത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ഇയാളെ, രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തടഞ്ഞു നിർത്തിയ പരിശോധനയിലാണ് എം ഡി എം എ കണ്ടെത്തിയത്. മതിലകം SHO MK ഷാജി, എസ്ഐ രമ്യ കാർത്തികേയൻ തുടങ്ങിയവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
