NCT
KeralaNewsThrissur News

ഓൺലൈൻ തട്ടിപ്പ്: നൈജീരിയൻ പൗരൻ പിടിയിൽ.

തൃശൂർ : ഓൺലൈൻ തട്ടിപ്പ്: നൈജീരിയൻ പൗരൻ പിടിയിൽ.ഫെയ്‌സ്ബുക്കിലൂടെ തൃശൂർ സ്വദേശിയുടെ 2 കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. നൈജീരിയൻ പൗരനായ ഓസ്റ്റിൻ ഓഗ്‌ബയാണ് പിടിയിലായത്. മുംബൈ പോലീസിൻറ സഹായത്തോടെ തൃശൂർ സിറ്റി ക്രൈം ബ്രാഞ്ചാണ് പ്രതിയെ പിടികൂടിയത്. ഈസ്റ്റ് മുംബൈയിൽ നിന്നാണ് പ്രതി പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്‌തു. മറ്റു പ്രതികളെ നിരീക്ഷിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെകടർ സുധീഷ്‌കുമാർ, സി ബ്രാഞ്ച് സബ് ഇൻസ്പെക്‌ടർ വിനോദ് കെ.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് ശങ്കർ സിവിൽ പോലീസ് ഓഫീസർമാരായ ശരത്, പ്രശാന്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

ചെന്ത്രാപ്പിന്നിയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല.

murali

തൃപ്രയാറിൽ വാഹനാപകടം; ഡ്രൈവർക്ക് പരിക്ക്.

murali

ആശുപത്രി ഹോസ്റ്റലിൽ നിന്നും ഡോക്ടർമാരുടെ ലാപ്ടോപ്പും പണവും മറ്റു വിലപിടിപ്പുള്ള രേഖകളും മോഷ്ടിച്ച വനിതാ ഡോക്ടർ പിടിയിൽ.

murali
error: Content is protected !!