NCT
KeralaNewsThrissur News

നഗ്നതാപ്രദർശനം യുവാവിനെ ആളൂർ പോലീസ് പിടികൂടി.

ആളൂർ : പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു മുൻപിൽ നഗ്നതാപ്രദർശനം നടത്തിയ കോടാലി സ്വദേശി പുത്തൻവീട്ടിൽ ഗോപാൽ (28 വയസ്സ്) എന്നയാളെയാണ് ഇരിങ്ങാലക്കുട ഡി.വൈഎസ്.പി കെ.ജിസുരേഷിന്റെ നിർദേശപ്രകാരം ആളൂർ എസ്.ഐ എം.അഫ്സലും സംഘവും പിടികൂടിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസ്സിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കുട്ടികൾ കളിക്കുന്നിടത്തേക്ക് വന്ന് ഇവിടെ മുതിർന്നവർ ആരുമില്ലേ, ഒരു വാടക വീട് അന്വേഷിച്ച് വന്നതാണെന്നു പരിചയപ്പെടുത്തിയ ഇയാൾ കുട്ടികൾക്കു നേരേ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവശേഷം പല ഉൾവഴികളിലൂടെ സഞ്ചരിച്ച് രക്ഷപ്പെട്ട ഇയാളെ ഞായറാഴ്ച രാത്രി കോടാലി മൂന്നുമുറിയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോടതിൽ ഹാജരാക്കിയ ഗോപാലിനെ റിമാൻ്റ് ചെയ്തു. പോക്സോ വകുപ്പ് ഉൾപ്പെടെയാണ് കേസ്സ് എടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട ഡി.വൈഎസ്പി കെ.ജി സുരേഷ്, ആളൂർ എസ്ഐ .എം.അഫ്സൽ,എ.എസ്.ഐ വി.എം.മിനിമോൾ, സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ കെ.എസ്.ഉമേഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്

Related posts

വാക്സ് ഗോൾഡ് കവർച്ച കേസിലെ ഒരു പ്രതിയെ കൂടി പിടികൂടി.

murali

കയ്പമംഗലം സ്വദേശി ദോഹയിൽ നിര്യാതനായി.

murali

ഗർഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരണപ്പെട്ട കേസ്സിൽ; ഭർതൃ മാതാവും റിമാന്റിലേക്ക്.

murali
error: Content is protected !!