തൃശ്ശൂർ : കോടശ്ശേരിയിൽ വളർത്തുനായ വീട്ടിലെത്തിയതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെ അയൽവാസിയെ വെട്ടി കൊലപ്പെടുത്തി. കോടശ്ശേരി മാരാംകോട് സ്വദേശി ശിശുപാലൻ എന്നു വിളിക്കുന്ന ഷിജു (42) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ മാരാങ്കോട് ആട്ടോക്കാരൻ വീട്ടിൽ അന്തോണി (69) ആണ് കൊലപ്പെടുത്തിയത്.
ഷിജുവിന്റെ വീട്ടിലെ വളർത്തുനായ കെട്ടഴിഞ്ഞ് അന്തോണിയുടെ വീട്ടിലെത്തിയതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മാരകായുധമായ കൊടുവാൾ കൊണ്ട് ഷിജുവിന്റെ തലയ്കും, മുഖത്തിനും കഴുത്തിനും മറ്റും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സമീപത്തുള്ള അയൽവാസിയുടെ പറമ്പിലാണ് കൊലപാതകം നടക്കുന്നത്. സംഭവത്തിൽ അന്തോണിയെ വെള്ളിക്കുളങ്ങര പോലീസ് പിടികൂടി.
