NCT
KeralaNewsThrissur News

വടക്കേക്കാട് ആത്മഹത്യയ്ക്ക് ശ്രമിച്ച പത്ത് വയസ്സുകാരൻ മരിച്ചു.

വടക്കേക്കാട് : ഞമനേങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച 10 വയസ്സുകാരൻ മരിച്ചു. കുന്നത്തേൽ വീട്ടിൽ സുബൈറിന്റെ മകൻ ജാബിറാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11:30 യോടെയാണ് വീട്ടിലെ മുറിയിലെ ജനാലയിൽ കുട്ടിയെ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ തന്നെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് തൃശൂരിലെ ദയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചു.

വടക്കേക്കാട് പോലീസ് നടപടികൾക്ക് ശേഷം ഞമനേങ്ങാട് പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തി. വൈലത്തൂർ സേക്രട്ട് ഹാർട്ട് കോൺവെന്റിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ജാബിർ. സബീനയാണ് മാതാവ്. അബ്ദുള്ള, ഷഫ്‌ന, ശുഹൈബ് എന്നിവർ സഹോദരങ്ങളാണ്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056

Related posts

വാടാനപ്പള്ളിയിൽ ബൈക്ക് ഇലക്ട്രി ക്ക് പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്.

murali

മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളിലും സൗജന്യ യാത്ര നടപ്പാക്കണം; ബിജെപി

murali

ഇരിങ്ങാലക്കുട ചേലൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം ; രണ്ടു പേര്‍ മരിച്ചു.

murali
error: Content is protected !!