NCT
KeralaNewsThrissur News

പട്ടി കെട്ടഴിഞ്ഞ് വീട്ടിലേക്ക് കയറിയതിനെ ചൊല്ലിയുള്ള തർക്കം : അയൽവാസിയെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിച്ചിറ, മാരാങ്കോട് ദേശത്ത് അയൽവക്കക്കാർ തമ്മിൽ പട്ടി കെട്ടഴിഞ്ഞ് വീട്ടിലേക്ക് ചെന്നു എന്ന് പറഞ്ഞുള്ള തർക്കത്തേ തുടർന്ന് കുറ്റിച്ചിറ, മാരാങ്കോട് ചേരിയേക്കര വീട്ടിൽ ശിശുപാലൻ എന്നു വിളിക്കുന്ന ഷിജു 40 വയസ്സ് എന്നയാളെ കൊടുവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കുറ്റിച്ചിറ, മാരാങ്കോട് ആട്ടോക്കാരൻ വീട്ടിൽ അന്തോണി 69 വയസ്സ് എന്നയാളെ വെള്ളികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു .

കൊല്ലപ്പെട്ട ഷിജുവും അന്തോണിയും തമ്മിൽ , അന്തോണിയുടെ വീടിന് പടിഞ്ഞാറ് വശത്തുകൂടെ ഷിജു നടന്ന് പോകുന്നതിലുളള വിരോധം നിലനില്കുന്നുണ്ടായിരുന്നു, ശനിയാഴ്ച്ച (19.04.2025) വൈകീട്ട് ഷിജുവിന്റെ വീട്ടിലെ പട്ടി കെട്ടഴിഞ്ഞ് അന്തോണിയുടെ വീട്ടിലേക്ക് ചെന്നു എന്ന് പറഞ്ഞ് അന്തോണിയും ഷിജുവും തമ്മിൽ വഴക്ക് കൂടുകയും, തുടർന്ന് രാത്രി 10.30 മണിക്ക് ഷിജുവിന്റെ വീട്ടുപറമ്പിന് അടുത്ത് നിന്നും പരസ്പരം വഴക്കും ബഹളവും ഉണ്ടാക്കിയപ്പോൾ അന്തോണി കൈവശം കരുതിയിരുന്ന മാരകായുധമായ കൊടുവാൾ കൊണ്ട് ഷിജുവിന്റെ തലയ്കും, മുഖത്തിനും കഴുത്തിനും മറ്റും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ .K, സബ്ബ് ഇൻസ്പെക്ടർമാരായ സന്തോഷ്‌കുമാർ, ജോഷി KT, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജു KO, രാഗേഷ് , സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, രെജിത്ത്, അമൽരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

സഫ്‌വാൻ ഷാജിക്ക് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

murali

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്ന് സമർത്തിക്കാൻ ശ്രമിച്ച ഭർത്താവ് അസ്റ്റിൽ.

murali

സ്കൂളിൽ മോഷണം : ഉച്ചക്കഞ്ഞിക്കുള്ള അരിയും, പാത്രങ്ങളും കവർന്നു

murali
error: Content is protected !!