NCT
KeralaNewsThrissur News

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത : മൂന്നുവയസ്സുകാരി മരണപ്പെട്ടത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നാണെന്ന് ആരോപണം.

തൃശൂർ : ആമ്പല്ലൂർ വെണ്ടോരില്‍ മൂന്നുവയസ്സുകാരി മരണപ്പെട്ടത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നാണെന്ന് ആരോപണം. അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തിൽ പോലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച വിദേശത്തുനിന്നും നെടുമ്പാശേരിയിലെത്തിയ പിതാവ് ഹെന്‍ട്രിയെ സ്വീകരിക്കാന്‍ പോയതാണ് ഒലിവിയ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി.

ഒലിവിയക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇതോടെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഒലിവിയക്ക് ഇഞ്ചക്ഷന്‍ എടുത്ത് ഇവര്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയും അവശയായതുകൊണ്ട് ഇവര്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി പിന്നെയും വഷളായി.

ഇതോടെ വെണ്ടോരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മരണത്തിൽ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.

 

Related posts

ബൈക്കിൽ എത്തിയ ആൾ വഴിയാത്രക്കാരിയുടെ സ്വർണ്ണമാല കവർന്നു.

murali

ചെന്ത്രാപ്പിന്നിയിൽ വാഹനാപകടത്തിൽ 5 പേർക്ക് പരിക്ക്.

murali

വടക്കേകാട് സ്വദേശിയെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തി.

murali
error: Content is protected !!