NCT
KeralaNewsThrissur News

തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകം: പ്രതി മാളയിൽ പിടിയിൽ.

കോട്ടയം : തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകം: പ്രതി അമിത്ത് പിടിയിൽ. തൃശ്ശൂർ മാള മേലടൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് എല്ലാത്തിനും തെളിവായി ലഭിച്ചിരിക്കുന്നത്. അതിക്രൂര കൊലപാതകം അമിത് ഒറ്റയ്ക്കാണ് നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളിലായി കണ്ടെത്തിയത്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. സിബിഐ സംഘം ഇരട്ടക്കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഇവരുടെ വീട്ടിൽ ജോലി ചെയ്തിരുന്നയാളാണ് അമിത്.

Related posts

രാജൻ കാഞ്ഞിരക്കോട് അന്തരിച്ചു.

murali

വീണ്ടും ഉയരങ്ങളിലേക്ക്….! സ്വർണവിലയിൽ വൻ വർധന.

murali

നാട്ടിക സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി.

murali
error: Content is protected !!