NCT
KeralaNewsThrissur News

നാട്ടിക പഞ്ചായത്ത് പ്രസിഡന്റിന്റെ TA ക്കും DA ക്കും കണക്കില്ല, വിജിലൻസ് അന്വേഷിക്കണം – കോൺഗ്രസ്.

തൃപ്രയാർ : നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ യാത്രാബത്തയും ക്ഷേമബത്തയും വിവരാവകാശ നിയമപ്രകാരം ചോദിക്കുമ്പോൾ മറുപടി തരാൻ തയ്യാറാവാത്ത സിപിഎം പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ആവശ്യപ്പെട്ടു,

പഞ്ചായത്ത് വാഹനം ഉപയോഗിച്ചതിനും ഒരു രേഖയും ഇല്ല എന്നാണ് വിവരാവകാശത്തിൽ മറുപടി നൽകുന്നത്, രേഖകൾ മുഴുവൻ മറച്ചുവെക്കുകയാണ് സിപിഎം പഞ്ചായത്ത് ഭരണസമിതി ചെയ്യുന്നത്, യഥാർത്ഥ രേഖ പുറത്തുവിട്ടാൽ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ് പഞ്ചായത്ത് പ്രസിഡണ്ടും ഭരണ സമിതിയെന്നും ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ കൂട്ടിച്ചേർത്തു,

ബിജെപിയുടെ കൂട്ടുപിടിച്ച് പഞ്ചായത്തിൽ അഴിമതി നടത്തുന്ന സിപിഎം പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക പഞ്ചായത്തിന് മുൻപിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ.

കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് പി.എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്,ടിവി ഷൈൻ, ജീജ ശിവൻ, സി എസ് മണികണ്ഠൻ,പി.സി മണികണ്ഠൻ, മധു അന്തിക്കാട്,പഞ്ചായത്ത് മെമ്പർമാരായ ശ്രീ ദേവി മാധവൻ,ബിന്ദു പ്രദീപ്, കെ ആർ ദാസൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജയ സത്യൻ എന്നിവർ സംസാരിച്ചു.

പ്രവാസി കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡണ്ട് എ കെ വാസൻ, യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് രാനീഷ് കെ രാമൻ, സുധി ആലക്കൽ,മുരളി, പി. കെ കൃഷ്ണകുമാർ, എം.വി ജയരാജൻ, സുബ്രമുണ്യൻ മന്ത്ര, പി. എ ഫസൽ, ഭാസ്കരൻ അന്തിക്കാട്ട്, സി എസ് സിദ്ധാർഥൻ,സക്കറിയ കാവുങ്ങൽ ജയരാമൻ അണ്ടേഴത്ത്, എ എസ് പത്മപ്രഭ, പി എം വേണുഗോപാൽ,പുഷ്പ കുട്ടൻ, ഷിനി, ഷിനി അനിൽ കുമാർ,തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Related posts

ക്രൈസ്തവരെ ദ്രോഹിക്കുന്നതിൽ നിന്നും പിൻമാറണം : കത്തോലിക്ക കോൺഗ്രസ്സ്.

murali

സംസ്ഥാനത്ത് സ്വർണവില ഉച്ചയോടെ കുറഞ്ഞു.

murali

കയ്പമംഗലം ബസ്സ്‌റ്റാൻഡ് നാടിന് സമർപ്പിച്ചു.

murali
error: Content is protected !!