ഗുരുവായൂർ ബ്രഹ്മകുളം പാല ബസാറിൽ കിണറിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. രണ്ടാഴ്ച മുമ്പ് കാണാതായ ബ്രഹ്മകുളം ആൽമാവ് രായംമരക്കാർ വീട്ടിൽ അബ്ദുറഹ്മാ(80)ൻ്റെതാണ് മൃതദേഹം.
സമീപത്തെ തോട് വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ജഡം ആദ്യം കണ്ടത്. വിവരമറിയിച്ചതോടെ ഗുരുവായൂർ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ജഡം പുറത്തെടുത്തു.
