പഴുവിൽ : മാധവ മാരാർ സ്മാരക സ്കന്ദ പുരസ്കാരം അന്തിക്കാട് കൃഷ്ണപ്രസാദിനും, വെള്ളാങ്കല്ലൂർ അനൂപിനും കാനാടിക്കാവ് മഠാധിപതി ഡോ കെ.കെ വിഷ്ണുഭാരതീയ സ്വാമി സമ്മാനിച്ചു. പഴുവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട ചടങ്ങിൽ ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് പി എ ദേവിദാസ് അധ്യക്ഷത വഹിച്ചു.
അന്തിക്കാട് പത്മനാഭൻ, ചെറുശ്ശേരി കുട്ടൻ മാരാർ, കടവല്ലൂർ ദേവസ്വം ഓഫീസർ ഐനിക്കാട്ട് രാമചന്ദ്ര വാര്യർ, ഷാജി കുറുപ്പത്ത്, കുമ്മത്ത് നന്ദനൻ, തൃക്കൂർ അനിലൻ , തലോർ ഉണ്ണി, ഉപദേശക സമിതി ഭാരവാഹികളായ എം എൻ സുബ്രഹ്മണ്യൻ, തുളസി മോഹൻ, ഇ.സി.അനിൽ എന്നിവർ പങ്കെടുത്തു.
25000 രൂപ കേഷ് അവാർഡും, പൊന്നാട, പ്രശസ്തി പത്രം, ഉപഹാരം എന്നിവയാണ് സ്കന്ദ പുരസ്ക്കാരം. പഴുവിൽ മാധവ മാരാരുടെ സ്മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിൻ്റെ കുടുംബം ഏർപ്പെടുത്തിയതാണ് പ്രസ്തുത പുരസ്ക്കാരം.
