NCT
KeralaNewsThrissur News

മതിലകത്ത് വീട്ടിൽ വച്ചിരുന്ന ബുള്ളറ്റും, ഇലക്ട്രിക് സ്കൂട്ടറും തീവെച്ച് നശിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.

മതിലകം : ആല ദുർഗ്ഗാനഗർ സ്വദേശി നാലുമാക്കൽ വീട്ടിൽ അക്ഷയ് (29) എന്നയാളുടെ വീട്ടിലെ പോർച്ചിൽ വച്ചിരുന്ന ബുള്ളറ്റും, ഇലക്ട്രിക് സ്കൂട്ടറും പുലർച്ചെ തീവെച്ച് നശിപ്പിച്ച സംഭവത്തിന് ദുർഗ്ഗാനഗർ സ്വദേശി ചൂരപ്പെട്ടി വീട്ടിൽ ഷാംജിത്ത് (29)  എന്നയാളെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.

ആല അമ്പലത്തിലെ ഉത്സവത്തിനിടെ ഷാംജിത്തും ശ്രീക്കുട്ടൻ എന്നയാളും തമ്മിലുണ്ടായ തർക്കത്തിൽ ശ്രീക്കുട്ടന്റെ കൂട്ടുകാരനായ അക്ഷയ് ഇടപെട്ടത് മൂലമുള്ള വൈരാഗ്യത്താലാണ് അക്ഷയുടെ വീടിന്റെ പോർച്ചിലേക്ക് അതിക്രമിച്ച് കയറി 7 ലക്ഷം രൂപയോളം വില വരുന്ന ബുള്ളറ്റും ഇലക്ട്രിക് സ്കൂട്ടറും കത്തിച്ചത്.

ഷാംജിത്തിനെതിരെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് ഒരു കേസുണ്ട്.
മതിലകം ഇൻസ്പെക്ടർ എം.കെ.ഷാജിയുും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.

Related posts

ചെന്ത്രാപ്പിന്നിയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല.

murali

കുന്നംകുളം മുനിസിപ്പല്‍ ജംഗ്ഷന്‍ ടവറിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം.

murali

എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!