NCT
KeralaNewsThrissur News

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് തണൽ ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിൻറെ താക്കോൽ ദാനകർമം മന്ത്രി ഡോ: ആർ. ബിന്ദു നിർവഹിച്ചു.

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് തണൽ ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഗൃഹത്തിന്റെ പാലുകാച്ചൽ നടത്തി. താക്കോൽ ദാനകർമം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ: ആർ. ബിന്ദു നിർവഹിച്ചു.

നാട്ടിക ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളും കോഡിനേറ്റർ ശലഭ ജ്യോതിഷും ചെയ്യുന്ന പ്രവർത്തനങ്ങൾ നാടിന് മുതൽക്കൂട്ടാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അഭിപ്രായപ്പെട്ടു. നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് തണൽ ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഗൃഹത്തിന്റെ പാലുകാച്ചൽ നടത്തി താക്കോൽ ദാനകർമം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

പ്രസ്തുത പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയബിനി ജിഎസ് ബി പരിപാടിയിൽ സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ അൻസാർ ആർ എൻ ജോയിൻ ഡയറക്ടർ ഷാജിത എസ് സ്കൂൾ ലോക്കൽ മാനേജർ പി കെ പ്രസന്നൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പരിപാടിയിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് പി എസ് പി നസീർ ഹെഡ്മിസ്ട്രസ് മിനിജ ആർ വിജയൻ കൊടുങ്ങല്ലൂർ പി എസ് സി മെമ്പർ ശ്രീമതി രേഖ ഇയർ സ്കൂൾ വികസന സമിതി കൺവീനർ സി എസ് മണികണ്ഠൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

എൻഎസ്എസ് ജില്ലാ കൺവീനർ എം വി പ്രതീഷ് എൻഎസ്എസ് പദ്ധതി വിശദീകരണം നടത്തി പ്രശസ്ത സിനിമാനടിയും നാഷണൽ അവാർഡ് ജേതാവുമായ അപർണ ബാലമുരളിയുടെ കെ പി ബാലമുരളിയും ശോഭ ബാലമുരളിയും സംഘവും നടത്തിയ ഗാനമേള ശ്രദ്ധേയമായി. ലഹരി എന്ന വിപത്തിനെതിരെ എൻഎസ്എസ് യൂണിറ്റിന്റെ ആവശ്യപ്രകാരം കെ പി ബാലമുരളി മ്യൂസിക് ഡയറക്റ്റ് ചെയ്ത ലഹരി ക്കെതിരെയുള്ള ഗാനത്തിന്റെ ഓഡിയോ റിലീസും മന്ത്രി ആര്‍ ബിന്ദു നിർവഹിക്കുകയുണ്ടായി.

ചടങ്ങിൽ വീടുപണി ഇത്രയും പെട്ടെന്ന് വളരെ ഭംഗിയായ രീതിയിൽ പണിതവസാനിപ്പിച്ച സുധീറിനെ അനുമോദിക്കാനും എൻഎസ്എസ് യൂണിറ്റ് മറന്നില്ല ജീവകാരുണ്യ പ്രവർത്തനം വേറിട്ട ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് സ്കൂൾ പിടിഎ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ശലഭ ടീച്ചർക്ക് ബിന്ദു മിനിസ്റ്റർ കൈമാറുകയുണ്ടായി.സ്‌റ്റേറ്റ് NSS ഓഫീസർ പൊന്നാട അണിയിച്ചു ശലഭടീച്ചറെ ആദരിച്ചു.

ശലഭ ടീച്ചറുടെ കൂടെ എല്ലാകാര്യത്തിനും നിൽക്കുന്ന ഷൈജ ഇ ബി എന്ന ടീച്ചറെ പൊന്നാടയണിയിച്ച് മന്ത്രി ആദരിക്കുകയുണ്ടായി ചടങ്ങിൽ എല്ലാ എൻഎസ്എസ് വളണ്ടിയേഴ്സും പങ്കെടുത്തു

Related posts

മാടായിക്കോണത്ത് ഭവനഭേദനം നടത്തി മൊബൈലും പണവും മോഷണം നടത്തിയ തേലപ്പിള്ളി ശക്തി റിമാന്റിൽ.

murali

ഓൺലൈൻ ട്രേഡിംഗിൻ്റെ പേരിൽ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ.

murali

ഗർഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരണപ്പെട്ട കേസ്സിൽ; ഭർതൃ മാതാവും റിമാന്റിലേക്ക്.

murali
error: Content is protected !!