തൃശൂർ : നിയന്ത്രണങ്ങളും ചട്ടങ്ങളും ഇളവു ചെയ്‌തതോടെ വെടിക്കെട്ടുകമ്പക്കാരെ ആവേശത്തിലാഴ്ത്തി പൂരം സാമ്പിൾ വെടിക്കെട്ട് കസറി. മുൻവർഷങ്ങളേക്കാൾ കൂടുതൽപേർക്കു സ്വരാജ് റൗണ്ടിൽ വെടിക്കെട്ട് കാണാൻ അവസരം ഒരുക്കിയതിനൊപ്പം വെടിക്കെട്ടിൻ്റെ ഒരുക്കങ്ങൾ കാണാനും വൈകീട്ട് ആറുവരെ സൗകര്യമുണ്ടായിരുന്നു. 7.35നു തിരുവമ്പാടിയും, തുടർന്നു പാറമേക്കാവും ആവേശ തിരികൊളുത്തി.
ഞായറാഴ്‌ചയായതിനാൽ വൻ ജനാവലിയാണ് ഇന്നലെ വൈകിട്ടോടെ സാമ്പിൾ വെടി ക്കെട്ട് കാണാൻ നഗരത്തിലെ ത്തിയത്. മാനത്ത് കാർമേഘം മൂടിയത് അൽപം ആശങ്കയു ണ്ടാക്കിയെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. വാഹനങ്ങൾ നിയന്ത്രിച്ചതൊ ഴിച്ചാൽ പോലീസിൻ്റെ ഇടപെ ടലും കുറവായിരുന്നു. മന്ത്രി മാരായ കെ. രാജൻ, ആർ. ബി ന്ദു എന്നിവർക്കൊപ്പം കളക്ടർ അർജുൻ പാണ്ഡ്യൻ, ഡിഐ ജിഹരിശങ്കർ, കമ്മീഷണർ ആ ർ. ഇളങ്കോ എന്നിവരും മേൽ നോട്ടം വഹിച്ചു.
