NCT
KeralaNewsThrissur News

എടമുട്ടത്ത് കെ.എസ്.ആർ.ടി.സി ഡ്രൈവറെയും, യാത്രാക്കാരനെയും ആക്രമിച്ച കേസിൽ 3 യുവാക്കൾ പിടിയിൽ.

വലപ്പാട് : എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ എടമുട്ടം ജംഗ്ഷന് വടക്ക് വശത്ത് വെച്ച് എതിർദിശയിൽ നിന്നും സ്കൂട്ടറിൽ വന്നിരുന്ന പ്രതികൾ തടയുകയും ബസ് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച് പരിക്കേൽപിക്കുകയും ഡ്രൈവറുടെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തുകയും

ബസ്സിൻ്റെ ഡോർ ഗ്ലാസ്സ് പൊട്ടിച്ചതിലും ബസ്സിന്റെ തുടർ സർവ്വീസ് മുടങ്ങിയതിലും വെച്ച് 50,000/- (അമ്പതിനായിരം) രൂപയുടെ പൊതു മുതലിന് നഷ്ടം സംഭവിക്കുന്നതിനും ഇടയായ സംഭവത്തിന് കെ.എസ്.ആർ.ടി.സി. ഡ്രൈവറായ പരാതിയിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിലെ പ്രതികളായ ചെന്ത്രാപ്പിന്നി സ്വദേശികളായ മന്നാംപറമ്പിൽ വീട്ടിൽ വിഷ്ണു 29 വയസ്, കൊട്ടുക്കൽ വീട്ടിൽ അമിത്ത് 20 വയസ്, വലപ്പാട് സ്വദേശി ചാഴു വീട്ടിൽ കുട്ടി 19 വയസ് എന്നിവരെയാണ് വലപ്പാട് പോലീസ് പിടികൂടിയത്. വിഷ്ണുവിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2 അടിപിടിക്കേസുകളുണ്ട്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സദാശിവൻ, എസ് സി പി ഒ മാരായ പ്രബിൻ, മാഷ്, അനൂപ് പി കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Related posts

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് റിട്ട. ബാങ്ക് മാനേജരിൽ നിന്ന് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ.

murali

നാട്ടിക ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

murali

‘കോഴ ആരോപണം’; തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി.

murali
error: Content is protected !!