ചൊവ്വന്നൂർ മീമ്പിക്കുളത്തിനടുത്ത് ബാലഗോപാലിൻ്റെ ഉടമസ്ഥതയിൽ ഉള്ള പറമ്പിലാണ് ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. രണ്ടുമൂന്നു ദിവസമായി ഈ പറമ്പിൽ നിന്നും രൂക്ഷമായ ഗന്ധം പുറത്തുവന്നതിനെ തുടർന്ന് വാർഡ് കൗൺസിലറും നാട്ടുകാരും ചേർന്ന് പരിശോധിച്ചതിലാണ് ആളൊഴിഞ്ഞു കിടക്കുന്ന ഈ പറമ്പിൽ ഒട്ടകത്തിന്റെ ജഡം മറവ് ചെയ്ത നിലയിൽ കണ്ടെത്തിയത്.
