NCT
KeralaNewsThrissur News

എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു.

എസ്എസ്എൽസി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയശതമാനം 99.5. കഴിഞ്ഞ വർഷത്തെ വിജയശതമാനം 99.69. കഴിഞ്ഞ വർഷത്തേക്കാൾ 0.19 ശതമാനം കുറവ്. ഉന്നത പഠനത്തിന് 424583 പേർ അർഹതനേടി. 61449 പേർ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ ഫുൾ എ പ്ലസിൽ 10382 കുറവ് സംഭവിച്ചു. കഴിഞ്ഞ വർഷം 71831 പേരായിരുന്നു ഫുൾ എ പ്ലസ് നേടിയത്.

വിജയശതമാനം ഉയർന്ന റവന്യൂ ജില്ല- കണ്ണൂർ (99.87 %). വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല -തിരുവനന്തപുരം (98.59%). വിജയ ശതമാനം ഉയർന്ന വിദ്യാഭ്യാസ ജില്ലകൾ പാല, മാവേലിക്കര (100%). വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ(98.28%). ഫുൾ എ പ്ലസ് കൂടുതലുള്ള വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 4115പേരാണ് ജില്ലയിൽ നിന്ന് എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം ഇത് 4,934 ആയിരുന്നു.

Related posts

ഡോക്ടർ നിയമനം : അപേക്ഷ ക്ഷണിച്ചു.

murali

കയ്പമംഗലം മൂന്നുപീടികയിൽ തൊഴിലാളികൾ തമ്മിൽ സംഘട്ടനം.

murali

സംസ്ഥാനത്ത് സ്വർണ്ണവില ആദ്യമായി 74000 കടന്നു.

murali
error: Content is protected !!