തൃശൂർ : ലാലൂർ ശ്മശാനത്തിനു സമീപമുള്ള പഴയ കാവൽപ്പുരയിൽ 51-കാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം, കൊലപാതകമാണെന്ന് തെളിഞ്ഞതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ലാലൂർ സഹായ നഗറിലുള്ള
കുന്നമ്പത്ത് വൈശാഖിനെ (28) വെസ്റ്റ് സ്റ്റേഷൻ എസ് എച്ച് ഒ അബ്ദുൽ റഹ്മാൻ അറസ്റ്റ് ചെയ്തു. അരിമ്പൂർ കൈപ്പിള്ളി ഗോൾഡൻ സ്ട്രീറ്റിൽ താമസിക്കുന്ന ലാലൂർ സ്വദേശി പടിഞ്ഞാറേപ്പുരയ്ക്കൽ സുരേഷിനെയാണ് വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടത്.
എസ്.ഐ മാരായ ഷഫീഖ് ക്രിസ്ത്യൻ രാജ്, ജയ നാരായണൻ, എ.എസ്. ഐ. കെ.എൻ. ഹരിഹരൻ, സീനിയർ സിപിഒ ടോണി, അഖിൽ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
